ക്വലാലംപുര്‍ : മെയ് 21 ഓടെ രാജ്യം കോവിഡ് 19 നിന്ന് 97% മുക്തി നേടിയേക്കാം എന്ന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സര്‍വ്വകലാശാലയുടെ പ്രവചനം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വൈറസ് വ്യാപനം പൂര്‍ണ്ണമായും നിലക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത് . സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് ഡിസൈന്‍ (എസ്‌യുടിഡി) ആണ് ഈ വാദം മുന്നോട്ട് വെച്ചത് . ഏപ്രില്‍ 24 വരെ വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച ഡാറ്റാ അടിസ്ഥാനമാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് അവര്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത് .
മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ കോവിഡ്19 ന്റെ വ്യാപനം 97 ശതമാനവും കുറയും.മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കോവിഡ് വ്യാപനത്തിന്റെ നിരക്ക് 97 ശതമാനവും കുറയും. ഡിസംബര്‍ എട്ട് ആകുമ്പോഴേക്കും രോഗം പൂർണ്ണമായും മാറുമെന്നും അവര്‍ പറയുന്നു. എന്നാല്‍ എല്ലാ ദിവസവും പുതിയ വിവരങ്ങള്‍ക്കനുസരിച്ച് ഈ പ്രവചനത്തില്‍ മാറ്റം വരുത്താറുണ്ട്

