Tuesday, May 14, 2024
spot_img

കോവിഡ് -19; KHNA ആരോഗ്യ സെമിനാർ ശ്രദ്ധേയമായി

വടക്കേ അമേരിക്കയിലെ ,മലയാളികളുടെ പ്രമുഖ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( KHNA) യുടെ നേതൃത്വത്തിൽ , കോവിഡ് രോഗവും ,പ്രതിരോധ ചികിത്സാ നടപടികളുമായി ബന്ധപ്പെട്ട ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. “കോവിഡ് -19 , ഫാക്ടസ് ആന്‍റ് പ്രിവൻഷൻ ” എന്ന ഓൺലൈൻ സെമിനാറിൽ ,നിരവധി പേർ പങ്കാളികളായി.

പ്രമുഖരും പ്രശസ്തരുമായ ഇന്ത്യൻ ഡോക്ടർമാരുടെ സംഘം , കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വിശദമായി മറുപടി നൽകി. യൂണിവേഴ്സിറ്റി ഓഫ് മെരിലാൻഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയിലെ ഡോ .ശ്യാമസുന്ദരൻ കൊട്ടിലിൽ , ഒപ്പം ഡോ .ഉണ്ണികൃഷ്ണൻ തമ്പി , ഡോ . സുനിൽ കുമാർ , ഡോ .ഗീത മേനോൻ എന്നിവരാണ് വിദഗ്‌ധ പാനലിൽ അണിചേർന്നത്. KHNA , പ്രസിഡന്‍റ് സതീഷ് അമ്പാടി സെമിനാറിന് നേതൃത്വം നൽകി. കോവിഡുമായി ബന്ധപ്പെട്ട് സാധാരണ ഗതിയിൽ , ഉണ്ടാകുന്ന സംശയങ്ങളും അഭ്യുഹങ്ങളും , ചികിത്സാ , പ്രതിരോധ രീതികളും സെമിനാർ വിശദമായി ചർച്ച ചെയ്തു.

Related Articles

Latest Articles