തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ബുധനാഴ്ച ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്ക് . രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് ഓഫീസ് തുറക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച പ്രിന്റിങ് പ്രസുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്.

