Monday, October 19, 2026

ചൈന കാര്യങ്ങൾ ഒന്നു പാക്കിസ്ഥാനോട് ചോദിക്കുന്നത് നന്നായിരിക്കും

ദില്ലി: ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ പ്രദേശത്തേക്ക് കടന്ന ചൈനീസ് ഹെലികോപ്ടറിനെ വ്യോമസേനയുടെ യുദ്ധവിമാനം തുരത്തി.

ചൈനീസ് ഹെലികോപ്ടര്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക് വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ യുദ്ധവിമാനം അവിടേക്ക് പാഞ്ഞെത്തിയെന്നും ചൈനീസ് ഹെലികോപ്ടര്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള ചൈനയുടെ ശ്രമം യുദ്ധവിമാനം ഉപയോഗിച്ച് ഇന്ത്യ തടയുന്നത്. ഇന്ത്യയും ചൈനയുമായി 3,488 കിലേമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണുള്ളത്. ഇവിടെ പലപ്പോഴും അതിര്‍ത്തി തര്‍ക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നുമുണ്ട്.

Related Articles

Latest Articles