Thursday, October 1, 2026

പാചകവാതക വില കുത്തനെ കുറഞ്ഞു

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധി തുടരുന്നതിനിടെ ജനങ്ങള്‍ക്കാശ്വാസമായി പാചകവാതകവിലയില്‍ വന്‍ കുറവ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് ഇന്നത്തെ പാചകവാതക വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് ഇന്നത്തെ വില.

പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തേ മാര്‍ച്ച് ആദ്യവാരവും സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു.

Related Articles

Latest Articles