Sunday, May 19, 2024
spot_img

ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു; വിദേശത്തു നിന്നെത്തിയത് 12 ദിവസം മുന്‍പ്

മലപ്പുറം: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മലപ്പുറം നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. 12 ദിവസം മുൻപായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും എത്തിയത്. ഇന്നലെ മാത്രം മലപ്പുറം ജില്ലയിൽ 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് ഉയരുകയാണ്. ദുബായില്‍ നിന്നും കോവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശിയായ 29 വയസുകാരന്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിതനായി മരിച്ചിരുന്നു. ചികിത്സക്ക് ശേഷം രോഗം ഭേദമായാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നതിനിടെ ആയിരുന്നു മരണം സംഭവിച്ചത്.

Related Articles

Latest Articles