Thursday, May 23, 2024
spot_img

സ്വർണക്കടത്ത് കേസ് ; സ്വപ്ന മറ്റൊരു വിവാഹവും കഴിച്ചിരുന്നു ; വെളിപ്പെടുത്തലുമായി റമീസ്

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഖത്തറിൽ താമസിക്കുന്നതിനിടെ, മറ്റൊരു വിവാഹം കൂടി കഴിച്ചതായി റിപ്പോർട്ട് . പ്രതികളിലൊരാളായ റമീസ് കസ്റ്റംസിനോട് ചോദ്യംചെയ്യലിനിടെ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട് . ഒരു പ്രമുഖ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്.

രണ്ടാം ഭര്‍ത്താവും കുട്ടികളും ഖത്തറിലുള്ളപ്പോഴാണ് അവിടെത്തന്നെയുള്ള മറ്റൊരാളെ മുസ്ലിം മതാചാരപ്രകാരം വിവാഹം കഴിച്ചതെന്നാണ് റമീസ് വെളിപ്പെടുത്തിയിരിക്കുന്നത്. അവിടെ ജയിലിലായിരുന്ന ഇയാളെ കാണാനും ചോദ്യംചെയ്യാനുമുള്ള നീക്കം കസ്റ്റംസ് ആരംഭിച്ചു. അതേസമയം കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ച് ആരംഭിച്ച സ്ഥാപനങ്ങളുടെ പട്ടിക കസ്റ്റംസ് തയ്യാറാക്കുന്നുണ്ട്. ഇവയുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമപരമായി തടസ്സമില്ലെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നത്.

Related Articles

Latest Articles