Sunday, October 4, 2026

തമിഴ്‌നാട്ടില്‍ 17 ജില്ലകള്‍ റെഡ് സോണില്‍

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ 17 ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂര്‍, തേനി, മധുര, ഈറോഡ് , തിരുപ്പൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളാണ് റെഡ് സോണ്‍ ആയത്. ചെന്നൈയിലും കോയമ്പത്തൂരുമാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ അടക്കം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് തമിഴ്‌നാട്ടില്‍ നിലവില്‍ ഉള്ളത്. ചെന്നൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു മലയാളി ഉള്‍പ്പെടെ നാല് നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം പത്തായി.

Related Articles

Latest Articles