Saturday, October 10, 2026

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍. പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റ ഒമാന്‍ സ്വദേശിയായ കോ-പൈലറ്റ് ഹമാം അല്‍ ഹമ്മാമി, കോക്പിറ്റിലെ കോടാലി ഉപയോഗിച്ച് പിന്നില്‍ നിന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സ്മിത് പറഞ്ഞു.

‘കോക്പിറ്റില്‍ വെച്ച് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് കോ-പൈലറ്റ് ഹമാം അല്‍ ഹമ്മാമി എഴുന്നേറ്റു. മതപരമായ കാര്യമായതിനാല്‍ ഞാന്‍ അത് കാര്യമാക്കാതെ മുന്നോട്ട് നോക്കിയിരിക്കുകയായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം കോക്പിറ്റിലെ എമര്‍ജന്‍സി കോടാലി ഉപയോഗിച്ച് അയാള്‍ എന്റെ തലയ്ക്ക് പിന്നില്‍ അതിശക്തമായി അടിക്കുകയായിരുന്നു. വിമാനത്തിന് എന്തോ സാങ്കേതിക തകരാറോ അപകടമോ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ തുടര്‍ച്ചയായി വീണ്ടും ആക്രമണമുണ്ടായപ്പോഴാണ് ഒപ്പമുള്ളയാള്‍ തന്നെ ആക്രമിക്കുകയാണെന്ന് മനസ്സിലായത്.’- അദ്ദേഹം പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റിട്ടും രക്തത്തില്‍ കുളിച്ച സ്മിത് കോക്പിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ തവണ അതിന് സാധിച്ചില്ലെന്നും പിന്നീട്
വീണ്ടും ശ്രമിച്ചതോടെയാണ് വിജയിച്ചതെന്നും മച്ഛാര്‍ പറയുന്നു.

‘ആദ്യ തവണ വാതില്‍ തുറന്നെങ്കിലും തീവ്രവാദി ബലമായി അടച്ചു. പുറത്തു നിന്ന് തുറക്കാന്‍ കോഡ് ആവശ്യമാണ്. അതുകൊണ്ട് തന്നെ അകത്ത് നിന്ന് എനിക്ക് വാതില്‍ തുറന്നേ പറ്റൂ. വാതില്‍ തുറക്കാനുള്ള നോബിനടുത്തേക്ക് എത്തിയാല്‍ മാത്രമേ സാധിക്കൂ. ഞാന്‍ വീണ്ടും ശ്രമിച്ചു. കാഴ്ച മങ്ങുന്ന അവസ്ഥയിലും സര്‍വ്വ ശക്തിയുമെടുത്ത് രണ്ടാമതും വാതില്‍ തുറന്നതോടെ പുറത്തുനിന്ന യാത്രക്കാര്‍ക്ക് കോക്പിറ്റിനുള്ളിലേക്ക് കടക്കാനായി. വാതില്‍ തുറന്നതോടെ യാത്രക്കാര്‍
കോക്പിറ്റിലേക്ക് ഇരച്ചുകയറി തീവ്രവാദിയെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു റിസര്‍വ് പൈലറ്റ് നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കുകയും ചെയ്തു’- മച്ഛാര്‍ പറഞ്ഞു.

Related Articles

Latest Articles