Sunday, June 16, 2024
spot_img

തലസ്ഥാനത്തിന് താങ്ങായി ബിജെപി

തിരുവനന്തപുരം : കൊറോണ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം 4 മണി മുതൽ 24മണിക്കൂറും പ്രവർത്തിയ്ക്കുന്ന ‘നമോ ഹെല്‍പ്പ് ലൈന്‍’ ആരംഭിക്കും.

തിരുവനന്തപുരം സിറ്റിയിലെ ഫ്ളാറ്റുകളിലും, വീടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവർ, പ്രത്യേകിച്ചും പ്രായമായവർ കൊറോണ ഭീതിയില്‍ ആശങ്കയിലാണ്.സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ നിയന്ത്രണങ്ങൾ വന്നതോടെ അവശ്യ സാധനങ്ങളും, മരുന്നുകളും വാങ്ങാൻ പോലും ജനങ്ങൾ പുറത്തിറങ്ങുവാൻ ഭയക്കുകയാണ്. ഈസാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുവാൻ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകര്‍ നമോ ഹെല്‍പ്പ് ലൈന് തുടക്കം കുറിക്കുന്നത്.

യുവമോർച്ച, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റു മാരായ സജിത്ത്, ഹേമലത, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം,തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റുമാരായ അഡ്വ ആര്‍ എസ് രാജീവ്,അഡ്വ. ഗിരികുമാർ,പാപ്പനംകോട് സജി,എസ് കെ പി രമേശ്, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എം ആര്‍ ഗോപൻ  എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 4 മണി മുതൽ 24മണിക്കൂറും പ്രവർത്തിയ്ക്കുന്ന ‘നമോ ഹെല്‍പ്പ് ലൈന്‍ ‘ ആരംഭിക്കുന്നു.

8891660457,9946386056,9526046456 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് സഹായം തേടുന്നവരുടെ അടുത്തേക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ച് അതാതു സ്ഥലത്തെ ബിജെപി പ്രവർത്തകർ എത്തും.

മെഡിക്കൽ സഹായങ്ങൾക്കും, കടകളിലും, മരുന്നുകൾ വാങ്ങുവാനും പോകുന്നതുൾപ്പെടെ  സാധ്യമായ സഹായങ്ങൾ ഉറപ്പാക്കും.കൂടാതെ സ്റ്റാച്ച്യൂ ട്യൂട്ടേഴ്സ് ലൈനിലുള്ള ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെ ഹെൽപ്പ് ലൈൻ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അതാതു മണ്ഡലം പ്രസിഡന്റ് മാരുടെയും,  കോർപ്പറേഷനിലെ 35 കൗൺസിലർമാരുടെയും നേതൃത്വത്തിൽ ബിജെപി വോളന്റിയർമാർ ജനങ്ങളുടെ അടുത്തെത്തും.

ഇപ്പോഴത്തെ സാഹചര്യത്തിൽ മാർച്ച് 31വരെ ഈ സംവിധാനം തുടരും. ആവശ്യമായി വരുന്ന സാഹചര്യത്തിൽ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലേയ്ക്കും ‘ഹെല്‍പ്പ് ലൈന്‍ ‘ ന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

Related Articles

Latest Articles