Friday, May 10, 2024
spot_img

തലസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം : തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറ് മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഇളവുകള്‍ പ്രകാരം കടകള്‍ രാവിലെ 7 മുതല്‍ 12 വരെ തുറക്കാം വൈകിട്ട് നാലു മുതല്‍ ആറു വരെയും കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. പച്ചക്കറി,​ പാല്‍ ,​ബേക്കറി,​പലചരക്ക് കടകള്‍ എന്നിവ തുറക്കാം.

ബസ് സര്‍വീസിന് അനുമതിയില്ല ഓട്ടോ-ടാക്സി സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിച്ച്‌ അനുമതി നല്‍കി. നഗരത്തില്‍ പരീക്ഷകള്‍ നടത്തില്ല ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് അനുമതിയില്ല. എന്നാല്‍ തീവ്ര നിയന്ത്രിത മേഖലകളില്‍ ഇളവുകള്‍ ഉണ്ടാകില്ല.

അതേസമയം, നഗരപരിധിയിൽ, രാത്രികർഫ്യൂ 7 മുതൽ പുലർച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളിൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ.

Related Articles

Latest Articles