ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷ്ണർ അശോക് ലവാസ രാജിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്ത തലവനാകേണ്ടിയിരുന്നയാളാണ് ലവാസ. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് രാജി സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ കാലാവധി പൂർത്തിയാക്കാൻ ലാവാസയ്ക്ക് ഇനിയും രണ്ട് വർഷങ്ങൾ ബാക്കിയുണ്ട്. 2022 ഒക്ടോബറിൽ ചീഫ് ഇലക്ഷൻ കമ്മീഷണറായി വിരമിക്കേണ്ടയാളായിരുന്നു അദ്ദേഹം. അതെസമയം രാഷ്ട്രപതി ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

