Monday, May 20, 2024
spot_img

തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം -സുപ്രീംകോടതി

ദില്ലി: ലോക്ക്ഡൗണില്‍ കുടുങ്ങികിടക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി 15 ദിവസത്തിനകം സ്വന്തം നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം. ലോക്ഡൗണ്‍ ലംഘനത്തിന് തൊഴിലാളികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

മുന്‍ഗണനാക്രമം അനുസരിച്ച് ഇതരസംസ്ഥാന തൊഴിലാളികളുടെ പട്ടിക തയാറാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. നാട്ടിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് അവരുടെ നൈപുണ്യം അനുസരിച്ച് തൊഴില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Related Articles

Latest Articles