Monday, May 6, 2024
spot_img

അയ്യനെ കാണാൻ ഇനി ഓൺലൈനിൽ ബുക്ക് ചെയ്യണം; ദർശനം മണിക്കൂറിൽ 200 പേർക്ക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. മണിക്കൂറില്‍ 200 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക.

സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ല. പ്രവേശനത്തിനുള്ള ബുക്കിങ് നടത്തുമ്പോള്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. ഈ മാസം 14 നാണ് നട തുറക്കുന്നത്. ജൂണ്‍ 19 നാണ് ഉത്സവത്തിന്റെ കൊടിയേറ്റ്.

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ശബരിമല ക്ഷേത്രത്തിലും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 14 മുതല്‍ 28 വരെയാണ് തുറക്കുക. വെര്‍ച്ച്വല്‍ ക്യൂ വഴി ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്‌നമില്ല.

ഭക്തര്‍ക്ക് പ്രായപരിധിയില്‍ നിയന്ത്രണമുണ്ട്. 10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനമുണ്ടാവില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനിംഗ് നടത്തും. മാസ്‌ക് ധരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വിഐപി ദര്‍ശനം ഉണ്ടാകില്ല.

Related Articles

Latest Articles