Sunday, May 19, 2024
spot_img

രാജ്യത്ത് രോഗികള്‍ 2,60,000 കടന്നു,മരണം 7,766

ദില്ലി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,60,000 കടന്നു. 2,66,598 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 9,987 പേര്‍ക്ക് രോഗം ബാധിക്കുകയും 266 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 7,766 ആയി ഉയര്‍ന്നു. 1,29,214 പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിലെ സ്ഥിതി അതി ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച 109 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഇവിടെ മരണസംഖ്യ 3,169 ആയി. 88,528 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിട്ടുള്ളത്.

തമിഴ്നാട്ടിലും ഗുജറാത്തിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. തമിഴ്നാട്ടില്‍ തിങ്കളാഴ്ച 17 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഇവിടെ മരണ സംഖ്യ 1,562 ആയി. 33,229 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 20,574 ആയി. ഇവിടെ തിങ്കളാഴ്ച മാത്രം 31 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 1,280 ആയി ഉയര്‍ന്നു.

Related Articles

Latest Articles