കൊവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ആളുകള് കയ്യുറകള് ധരിക്കുന്നത് പതിവാക്കിയിട്ടുണ്ട്. എന്നാല് കയ്യുറകള് ധരിച്ചാലും അണുക്കള് പടരുമെന്ന് വ്യക്തമാക്കുന്ന ഒരു നഴ്സിന്റെ വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്. യുഎസിലെ മിഷിഗണിലുള്ള നഴ്സ് മോളി ലക്സറിയുടെതാണ് ഈ വീഡിയോ. കൊറോണ വൈറസിനെ തടയുന്നതിനായി കയ്യുറകള് ധരിക്കുന്നുണ്ടെങ്കിലും വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്നാണ് മോളി പറയുന്നത്.
കയ്യുറകള് ധരിച്ച കൈകളില് പെയിന്റാക്കിയാണ് അണുക്കള് എങ്ങനെ പടരുമെന്ന് മോളി വിശദീകരിക്കുന്നത്. ‘നിങ്ങള് കയ്യുറകള് ധരിക്കാന് തയ്യാറാകുന്നത് ഏപ്പോഴും വളരെ നല്ല തീരുമാനമാണ്.
എന്നാല് ചെറിയ ചില കാര്യങ്ങള് ശ്രദ്ധിച്ചില്ലെങ്കില് കയ്യുറകള് ധരിച്ചാലും അണുക്കള് പകരാനുള്ള സാധ്യതയുണ്ട്. കയ്യുറകളില് പറ്റിപ്പിടിക്കുന്ന അണുക്കള് സൂപ്പര് മാര്ക്കറ്റിലോ മറ്റിടങ്ങളിലോ പോകുമ്ബോള് അവിടെയുള്ള വസ്തുക്കളിലേക്കും മറ്റും പടരുന്നു.
കയ്യുറ എടുത്തുമാറ്റിയ ഉടന് തന്നെ ഹാന്ഡ് വാഷോ സോപ്പോ കൊണ്ട് കൈകള് നല്ല വൃത്തിയായി കഴുകണമെന്നും അവര് പറയുന്നു. കയ്യുറ ധരിച്ചുകൊണ്ട് മുഖത്ത് സ്പര്ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ ഫോണ് ഉപയോഗിക്കുന്നതിലും ശ്രദ്ധിക്കണമെന്നും മോളി വ്യക്തമാക്കി.

