Saturday, October 3, 2026

നാട്ടിലെത്താന്‍ പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ട്രൂ നാറ്റിന്റെ പരിശോധനാ ഫലം മതിയെന്നാണ് തീരുമാനം.

ആദ്യം ആന്റിബോഡി ടെസ്റ്റ്, പിന്നീട് റാപ്പിഡ് ടെസ്റ്റ് എന്നിങ്ങനെയുള്ള ഫലമായിരുന്നു ആദ്യം വേണ്ടിയിരുന്നതെങ്കില്‍ നിലവില്‍ ട്രൂ നാറ്റ് പരിശോധനാ ഫലം മതിയെന്നാണ് സര്‍ക്കാര് നിലപാട്. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. പരിശോധനകള്‍ക്കുള്ള ക്രമീകരണങ്ങളൊരുക്കേണ്ടത് എംബസികളാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

പരിശോധനയ്ക്കുള്ള പണം ചെലവഴിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സര്‍ക്കാര്‍ അറിയിച്ചു. രോഗബാധിതരായവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിലും കേന്ദ്രം ഇടപെടണമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

Related Articles

Latest Articles