മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിതിന് പിന്നാലെ ആരാധകര്‍ നൽകിയ സ്നേഹത്തിനും നടത്തിയ പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചന്. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയായി മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ബച്ചനും കുടുംബവും. ‘നിങ്ങളുടെ സ്നേഹം ഞങ്ങള്‍ അറിയുന്നു… പ്രാര്‍ഥന കേള്‍ക്കുന്നു..? നന്ദിയും കടപ്പാടും അറിയിക്കാനായി ഞങ്ങള്‍ കൈകൂപ്പുകയാണ്’- അഭിഷേകിനും ഐശ്വര്യക്കും ആരാധ്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന് പറഞ്ഞു. ജൂലൈ 11നാണ് അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്.
ജൂലൈ 11നാണ് അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും രോഗം തന്നെ സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . അടുത്ത ദിവസം ഐശ്വര്യക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ , രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇരുവരും .അതേസമയം കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇരുവരെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്.