Monday, May 6, 2024
spot_img

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി; ഡോക്ടർമാർ ഉൾപ്പെടെ 150 ആരോഗ്യ പ്രവർത്തകർ ക്വറന്റീനിൽ

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. നാലു ദിവസത്തിനുള്ളിൽ ഡോക്ടർമാരടക്കം 18 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 40 ഡോക്ടർമാരും 75 ലേറെ നഴ്സുമാരുമുപ്പെടെ 150 ലേറെ ആരോഗ്യപ്രവർത്തകർ ക്വറന്റീനിലാണ്.

കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഉൾപ്പെടുന്നു. നഴ്സുമാരും ശുചീകരണ തൊഴിലാളികളും അടക്കം മറ്റ് 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ജനറൽ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 5 രോഗികൾക്കും രോഗം പകർന്നു.

ഈ സാഹചര്യത്തിൽ ആശുപത്രിയിലെ കൂടുതൽ വിഭാഗങ്ങൾ അടിച്ചിട്ടേക്കും. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് ഡ്യൂട്ടി എടുക്കാത്ത ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥീരീകരിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Related Articles

Latest Articles