Friday, May 17, 2024
spot_img

നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന; കുന്നംകുളത്ത് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പള്ളിയിലുണ്ടായിരുന്ന ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. ഏഴുപേര്‍ പള്ളിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ആരാധനാലയങ്ങള്‍ അടച്ചിടണമെന്നാണ് നിര്‍ദേശം.

Related Articles

Latest Articles