Sunday, May 19, 2024
spot_img

പച്ചക്കറിയും പഴങ്ങളും ആർക്കും വേണ്ട

ദില്ലി : രാജ്യം പൂർണമായി അടച്ചിട്ടതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും ആവശ്യകത 60 ശതമാനം കുറഞ്ഞെന്ന് റിപ്പോർട്ട്.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ അടഞ്ഞതോടെയാണ് വില്പനയില് കാര്യമായ കുറവുണ്ടായത്.

പലസംസ്ഥാനങ്ങളും അന്യസംസ്ഥാന വാഹനങ്ങളെ കടത്തിവിടാതായതോടെ മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു.

രാജ്യത്തെ ഏറ്റവുംവലിയ ഉള്ളിമൊത്തവിപണിയായ നാസിക്കിലെ ലസല്ഗോവിലെ മാർക്കറ്റ് കഴിഞ്ഞയാഴ്ച്ച അടച്ചിരുന്നു.

Related Articles

Latest Articles