Sunday, May 5, 2024
spot_img

പഞ്ചാബിൽ ഒരു മരണം കൂടി

പഞ്ചാബ് :പഞ്ചാബില്‍ കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ലുധിയാന സ്വദേശിയ 69 കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി.

68 പേര്‍ക്കാണ് പഞ്ചാബില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ബര്‍ണാലയില്‍ ആദ്യത്ത കൊവിഡ് ഫലം നെഗറ്റീവായിരുന്ന യുവതിയുടെ രണ്ടാം ഫലം പോസിറ്റീവ് കാണിച്ചിട്ടുണ്ട്. 42 വയസായ യുവതിയുടെ രണ്ടാം ഫലമാണ് പോസിറ്റീവ് കാണിച്ചിരിക്കുന്നത്. യുവതി താമസിച്ചിരുന്ന സീഖ റോഡ് പൂര്‍ണമായും അടച്ചു. പ്രദേശം ക്വാറന്റീന്‍ സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles