Saturday, October 10, 2026

മാഹിയിൽ മദ്യം കടത്ത് തകൃതി

വടകര : ലോക്ക് ഡൗണ്‍ നിയന്ത്രണത്തിനിടെ മാഹിയില്‍ നിന്ന് വിദേശമദ്യം കടത്തിയ രണ്ടുപേരെ വടകര എക്സൈസ് റെയിഞ്ച് സംഘം അറസ്റ്റുചെയ്തു.

വടകര പഴങ്കാവിലെ വടക്കെപള്ളിയില്‍ വിനീഷ് കുമാര്‍ (47), വല്ലോളി കൂടത്തില്‍ ഗിരീഷ് കുമാര്‍ (47) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്ന് 24 കുപ്പി വിദേശമദ്യവും പിടികൂടി.
ശനിയാഴ്ച രാവിലെ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയില്‍ പഴങ്കാവ് റോഡ് ജങ്‌ഷനു സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

മാഹിയില്‍ മദ്യശാലകള്‍ പൂട്ടിക്കിടക്കുകയാണെങ്കിലും ഗോഡൗണുകളില്‍നിന്ന് മദ്യം കൊടുക്കുന്നതായി എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.

Related Articles

Latest Articles