Monday, April 29, 2024
spot_img

പതഞ്ജലിയുടെ ‘കോവിഡ് മരുന്ന്’; വിവരങ്ങൾ നല്കാൻ, കമ്പനിയോട് ആയുഷ് മന്ത്രാലയം

ന്യൂഡൽഹി;- ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാക്കാമെന്ന അവകാശവാദമുന്നയിച്ച, ബാബ രാം ദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി പുറത്തിറക്കിയ മരുന്നിന്റെ ഘടനയും മറ്റ്​ വിവരങ്ങളും നൽകാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് വിവരങ്ങൾ നൽകാൻ ഉത്തരവിട്ടത്. മാത്രമല്ല,മരുന്ന് പരിശോധിച്ച് ഫലം പുറത്തുവരുന്നതുവരെ കോവിഡ് മരുന്ന് എന്ന് പരസ്യം നൽകരുതെന്നും പതഞ്ജലിയ്ക്ക് ആയുഷ് മന്ത്രാലയം നിർദേശം നൽകി .

കൊറോണില്‍ ടാബ്ലറ്റ്, സ്വാസാരി വടി എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കോവിഡിൽ നിന്ന് പൂർണ മുക്തി നൽകുമെന്നായിരുന്നു ബാബ രാംദേവ് അവകാശപ്പെട്ടത്. കോവിഡ്​ ബാധിച്ചവർക്ക് തങ്ങളുടെ മരുന്ന്​​ 100 ശതമാനം രോഗമുക്​തി നൽകിയതായും രാംദേവ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.

എന്നാൽ, പഞ്ജലിയുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട വസ്തുതതകൾ അറിയില്ലെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. മാത്രമല്ല, മരുന്നുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പഠനത്തി​​െൻറ വിശദാംശങ്ങളും അറിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആയതിനാൽ ഏതൊക്കെ ആശുപത്രികളിലാണ്​ മരുന്നുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയതതെന്ന വിവരവും അതോടൊപ്പം ഇൻസ്റ്റിറ്റ്യൂഷണൽ എതിക്​സ്​ കമ്മിറ്റി ക്ലിയറൻസും പതഞ്​ജലിയോട്​ ആവശ്യപ്പെട്ടതായി മന്ത്രാലയം കൂട്ടിച്ചേർത്തു . അതുവരെ മരുന്നിന്റെ പരസ്യം നൽകരുതെന്ന് മന്ത്രാലയം പതഞ്ജലിയോട് നിർദേശിച്ചു .

Related Articles

Latest Articles