Sunday, June 16, 2024
spot_img

പരിഭ്രാന്തിയൊഴിയാതെ ലോകം;കോവിഡ് ബാധിതർ 12 ലക്ഷത്തിലധികം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്ത് കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷം ക​ട​ന്നു. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 12,00,372 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. കൂടാതെ , കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എണ്ണം 64,675 ആയി. 24 മ​ണി​ക്കൂ​റി​നി​ടെ 83,710 പേ​ര്‍​ക്ക് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചപ്പോൾ 5,501 പേ​ര്‍​ക്കാ​ണ് ഈ ​സ​മ​യ​ത്ത് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യി​ല്‍ വൈ​റ​സ് ബാ​ധി​ത​ര്‍ 3,10,286 ആ​യി. 1,048 പേ​ര്‍​ക്കാ​ണ് പു​തു​താ​യി ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.

അമേരിക്കയിലെ ന്യൂ​യോ​ര്‍​ക്കി​ല്‍ രോ​ഗ​ബാ​ധി​ത​രി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന​വാ​ണ് രാ​ജ്യ​ത്തി​ന് പ്ര​ധാ​ന ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്.1,13,704 പേ​ര്‍​ക്കാ​ണ് ന്യൂ​യോ​ര്‍​ക്കി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 3,565 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 24 മ​ണി​ക്കൂ​റി​നി​ടെ 347 പേ​ര്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ മാ​ത്രം മ​ര​ണ​പ്പെ​ട്ടു. ന്യൂ​ജേ​ഴ്സി​യി​ലാ​ക​ട്ടെ 200 പേ​രാ​ണ് പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​റ്റ​ലി​യെ പി​ന്ത​ള്ളി സ്പെ​യി​ന്‍ ര​ണ്ടാ​മ​ത്തെ​ത്തി.1,26,168 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ച സ്പെ​യി​നി​ല്‍ 11,974 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 749 പേ​രാ​ണ് പു​തു​താ​യി ഇ​വി​ടെ മ​രി​ച്ച​ത്. ഇ​റ്റ​ലി​യി​ല്‍ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,24,632 ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ജ​ര്‍​മ​നി​യി​ല്‍ 96,092 പേ​ര്‍​ക്കും ഫ്രാ​ന്‍​സി​ല്‍ 89,953 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 15,362 ഉം 1,444 ​ഉം, 7,560 മാ​ണ് മ​ര​ണ​സം​ഖ്യ.ഫ്രാ​ന്‍​സി​ല്‍ 1,053 പേ​ര്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​പ്പെ​ട്ടു. ബ്രി​ട്ട​നി​ലും വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. 41,903 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധ​യു​ള്ള​ത്. പു​തു​താ​യി 708 പേ​ര്‍​കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ 4,313 ആയി ഇ​വി​ടു​ത്തെ മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നു.

Related Articles

Latest Articles