Sunday, October 4, 2026

ബഹ്‌റൈൻ യാത്രയ്ക്ക് നിയന്ത്രണം തുടരും

മനാമ: ബഹ്‌റൈനിലേക്ക് പുറത്ത് നിന്നുള്ള യാത്രക്കാര്‍ വരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് വ്യോമയാന മന്ത്രാലയം. ബഹ്‌റൈന്‍ പൗരന്മാര്‍, താമസ വിസയുളളവര്‍ എന്നിവര്‍ക്ക് മാത്രമേ എയര്‍പോര്‍ട്ട് വഴി രാജ്യത്തെത്താനാകൂ.

ബഹ്‌റൈന്‍ നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്റ്‌സ് വകുപ്പിന്റെ പ്രത്യേക അനുമതി മുന്‍കൂറായി വാങ്ങി വരുന്ന യാത്രക്കാര്‍ക്കും പ്രവേശനം അനുവദിക്കും. അതേ സമയം വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ വിലക്കുണ്ടാവില്ല. മറ്റു രാജ്യങ്ങളിലേക്ക് ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് വഴി അവര്‍ക്ക് സഞ്ചരിക്കാനാകും…

Related Articles

Latest Articles