Monday, May 6, 2024
spot_img

പള്ളിയും പള്ളിക്കുടവും മറയാക്കി കോടികളുടെ തട്ടിപ്പ്. ചെന്നൈ അഡ്വെൻറ് ചർച്ച് ബിഷപ്പ് എസ്.ഡി ഡേവിഡ് അറസ്റ്റിൽ

ചെന്നൈ: ചെന്നൈ അഡ്വെൻറ് ചർച്ച് ബിഷപ്പ് എസ്.ഡി ഡേവിഡ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ട്രിച്ചിയിലെ ഒരു വ്യവസായിയിൽ നിന്ന് 3.85 കോടി ഡോളർ തട്ടി എടുത്ത് വഞ്ചിച്ചതിനാണ് ചെന്നൈ അഡ്വെൻറ് ചർച്ച് ബിഷപ്പ് എസ്.ഡി ഡേവി ഡിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലുടനീളം പ്രവർത്തിക്കുന്ന അഡ്വെൻറ് ചർച്ചിന് സ്വന്തമായി നിരവധി സ്കൂളുകളും പള്ളികളും ഉണ്ട്.
ഇവ തന്റെ പേരിൽ സ്വന്തമാക്കി പ്രവർത്തിക്കുന്നതിനും ബിഷപ്പ് ശ്രമിച്ചതായും തെളിഞ്ഞിട്ടുണ്ട്.

ചെന്നൈ ജില്ലയിലെ ബിഷപ്പായ എസ്ഡി ഡേവിഡിന് കീഴിൽ100 പള്ളികളും 50 സ്കൂളുകളും പ്രവർത്തിക്കുന്നു. സുവിശേഷകനായ മോഹൻ സി. ലാസറുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.
മോഹൻ സി. ലാസറുമായി ചേർന്നാണ് ബിഷപ്പ് ഈ തട്ടിപ്പുകൾ നടത്തിയത് എന്ന ആരോപണവും ഉയരുന്നുണ്ട്.

Related Articles

Latest Articles