Saturday, October 24, 2026

സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ ‘വന്ദേമാതരം’ പാടി മോഹൻലാൽ ; ഒപ്പം എസ്പിബി, ശ്രേയാഘോഷാൽ, ഹരിഹരൻ തുടങ്ങിയ പ്രഗത്ഭരും

ഇന്ന് രാജ്യം എഴുപത്തി നാലാമത് സ്വാതന്ത്ര്യദിന നിറവിൽ തിളങ്ങുന്നതിനിടെ ‘വന്ദേമാതരം’ വീഡിയോഗാനം പുറത്തിറക്കി നടൻ മോഹന്‍ലാല്‍. മോഹന്‍ലാലിനൊപ്പം എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു തുടങ്ങിയവരൊക്കെ ഒരുമിക്കുന്നുണ്ട്. ഡോ. എല്‍ സുബ്രഹ്മണ്യത്തിന്റെ സംഗീതത്തിൽ കവിത കൃഷ്ണ മൂർത്തിയാണ് വരികൾ എഴുതിയിരിക്കുന്നത്.

ഫിലിം സ്കോറിംഗ് അക്കാദമി ഓഫ് യൂറോപ്പിന്റേതാണ് ഓര്‍ക്കസ്ട്ര. താടി വളര്‍ത്തിയ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇഷ ഡിയോള്‍, സോനു നിഗം, ബിന്ദു സുബ്രഹ്മണ്യം, നാരായണ സുബ്രഹ്മണ്യം, മഹാതി സുബ്രഹ്മണ്യം തുടങ്ങിയവരും വീഡിയോയില്‍ അണിനിരക്കുന്നുണ്ട്. ഈ വീഡിയോയുടെ പ്രൊമോ മോഹന്‍ലാല്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Related Articles

Latest Articles