Wednesday, May 1, 2024
spot_img

പെനാൽറ്റി എന്തിന് ? ഏറ്റവും കൂടുതൽ പാസ് ചെയ്ത ടീമിനെ ജയിച്ചതായി പ്രഖ്യാപിച്ചാൽ പോരെ?

യൂറോ കപ്പ് ഫൈനലിൽ ഇറ്റലി – ഇംഗ്ലണ്ട് പോരാട്ടം പുരോഗമിക്കുമ്പോൾ നീഷമും സ്റ്റൈറിസും ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്. മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിൽ അവസാനിച്ചതോടെ വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് ആവശ്യമായി വന്നിരുന്നു.

മത്സരം ഷൂട്ടൗട്ടിലേക്കാണെന്ന് ഉറപ്പായതോടെ നീഷമും സ്റ്റൈറിസും പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് ഇപ്പോൾ ചർച്ചാവിഷയം. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡ് ആതിഥേയരായ ഇംഗ്ലണ്ടിനോടു തോറ്റ രീതിയെ പരിഹസിക്കുന്നതാണ് ഇരുവരുടെയും ട്വീറ്റ്. മത്സരം ഷൂട്ടൗട്ടിലേക്കാണെന്ന് ഉറപ്പിച്ചതിനു പിന്നാലെ ജയിംസ് നീഷം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ:

‘എന്തിനാണ് ഇങ്ങനെയൊരു പെനൽറ്റി ഷൂട്ടൗട്ട്? കൂടുതൽ പാസുകൾ പൂർത്തിയാക്കിയവരെ വിജയപ്പിച്ചാൽ പോരേ?’ – തമാശ രൂപേണയെന്ന് ഹാഷ്ടാഗിൽ സൂചിപ്പിച്ച് നീഷം കുറിച്ചു.

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ നീഷമിന്റെ ടീമായ ന്യൂസീലൻഡും ആതിഥേയരായ ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടിയത്. മത്സരം ടൈയിൽ അവസാനിച്ചതിനെ തുടർന്ന് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ നടത്തിയിരുന്നു. എന്നാൽ, സൂപ്പർ ഓവറും ടൈയിൽ പിരിഞ്ഞതോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചട്ടപ്രകാരം കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

ഇത്തരത്തിൽ ലോകകപ്പ് വിജയികളെ തീരുമാനിച്ചത് പിന്നീട് വൻ വിവാദമായി. ഇതിന് ആധാരമായ നിയമം പരിഷ്കരിക്കാൻ ഐസിസി തീരുമാനിച്ചിരുന്നു. ബൗണ്ടറിയെണ്ണി ലോകകപ്പ് ജേതാക്കളെ നിർണയിച്ചത് വൻതോതിൽ ട്രോളുകൾക്കും കാരണമായി. അന്നത്തെ ഫൈനൽ തോൽവിയുടെ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ജയിംസ് നീഷമിന്റെ ട്വീറ്റ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles