തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് ഒഴിവാക്കാന്‍ ഡിജിറ്റല്‍ സംവിധാനം വരുന്നു . കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള നീക്കം.
ഈ പദ്ധതിപ്രകാരം പരാതികള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇമെയില്‍, വാട്‌സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നല്‍കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും.
എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ഇമെയില്‍ വിലാസം, വാട്‌സ്‌ആപ്പ് നമ്ബര്‍, ഫോണ്‍ നമ്ബര്‍ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

