സമൂഹവ്യാപനത്തെ ചെറുക്കാന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കഴിയുകയാണ് നാമേവരും. ലോക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും കോവിഡ് 19 എന്ന മഹാമാരിയെ തുരത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പോലീസ് സേനയെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കാന്‍ സിനിമാതാരങ്ങളും സംഘടനകളും മുന്നിട്ടിറങ്ങുന്നുണ്ട്. നടന്‍ മോഹന്‍ലാലും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. കേരള പോലീസിന് കോവിഡ് കിറ്റുകള്‍ കൈമാറിയിരിക്കുകയാണ് താരം.
മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് പുനരുപയോഗിക്കാവുന്ന കോവിഡ് കിറ്റുകള്‍ കേരള പോലീസിന് കൈമാറിയത്. സംഘടനയുടെ പ്രതിനിധിയായി മേജര്‍ രവി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഐ പി എസിന് കോവിഡ് കിറ്റുകള്‍ കൈമാറി.
നേരത്തെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുകളും സംഘടനയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കുന്നതിനുവേണ്ടിയാണ് റോബോട്ടുകളുടെ സേവനം.

