Monday, October 12, 2026

ഫ്രഞ്ച്കാർ വീട്ടിൽ പോയി

കൊച്ചി: രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രയാക്കിയത്.

കേരള സര്ക്കാരിനും ,വിനോദ സഞ്ചാര വകുപ്പിനും വീണ്ടും നന്ദി പറയുന്നതായി പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്സുലേറ്റ് ജനറൽ കാതറിൻ പ്രതികരിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പെട്ടു പോയിരുന്നവരാണ് എല്ലാവരും.ടൂറിസ്റ്റ് വിസയിൽ മാർച്ച്‌ 11 ന് മുൻപ് സംസ്ഥാനത്തെത്തിയവരിൽ 3 വയസുകാരൻ മുതൽ 85 വയസുള്ളവർ വരെയുണ്ട്.വിനോദ സഞ്ചാരികളും, ആയുർവേദ ചികിത്സക്കെത്തിയവരുമുണ്ട്. ഫ്രഞ്ച് എംബസിയി നിന്നും വിദേശകാര്യ വകുപ്പി നിന്നും ആവശ്യമെത്തിയതോടെ പോലീസ് സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ് കൊച്ചിയിലെത്തിച്ചു.തുടർന്ന്ആരോഗ്യ വകുപ്പ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നെടു ബാശേരിയിലെത്തിക്കുകയായിരുന്നു.

Related Articles

Latest Articles