kerala-asani-cyclone-5-days-heavy-rain
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ ‘ഉംപണ്‍’ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറി ശക്തിപ്രാപിക്കും.
അതേസമയം, ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനിടയില്ലെന്നാണ് സൂചന. എന്നാല്‍, ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ 17 വരെ കനത്തമഴ പെയ്യും. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. ഇതേതുടര്‍ന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തെ തെക്കന്‍ ആൻഡമാൻ കടലിലുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കും . ശനിയാഴ്ച വൈകുന്നേരത്തോടെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ ചുഴലിക്കാറ്റാകും.
ആദ്യം വടക്കുപടിഞ്ഞാറേക്കും പിന്നീട് നേരെ വളഞ്ഞ് തെക്കുകിഴക്ക് ദിശയിലും നീങ്ങും. ഈ ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവിന് അനുകൂലമാകും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാം. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട് . 15, 16 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലും ആൻഡമാനിലെ കടലും പ്രക്ഷുബ്ധമാവും.
ബുധനാഴ്ച ഇടുക്കി, വ്യാഴാഴ്ച ഇടുക്കി മലപ്പുറം, വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, ശനിയാഴ്ച എറണാകുളംഇടുക്കി, ആലപ്പുഴ, പാലക്കാട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മുന്നറിയിപ്പ് .
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…