Monday, October 5, 2026

ഐശ്വര്യ ലക്ഷ്മിക്ക് നന്ദി രേഖപ്പെടുത്തി ഫെഫ്ക

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സിനിമ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സംരക്ഷണമേകാന്‍ ഫെഫ്ക ആരംഭിച്ച പുതിയ പദ്ധതിയാണ് ‘കരുതല്‍ നിധി’. ഇപ്പോഴിതാ മുന്‍ നിരതാരങ്ങള്‍ക്ക് പിന്നാലെ പദ്ധതിയിലേക്ക് സാഹയ സംഭവനയേകിയ യുവതാരം ഐശ്വര്യ ലക്ഷ്മിക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ഫെഫ്ക.

”ഫെഫ്കയുടെ ഈ സമാഹരണത്തില്‍ മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓര്‍ക്കുന്നതും അടയാളപ്പെടുത്തുന്നതും” എന്നാണ് ഫെഫ്ക ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്.

Related Articles

Latest Articles