Tuesday, May 21, 2024
spot_img

ബഹ്റൈനിൽ 143 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബഹ്റൈൻ: ബഹ്​റൈനില്‍ 143 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത്​ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1001 ആയി ഉയര്‍ന്നു. പുതുതായി 15 പേര്‍ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മ​ന്ത്രാലയം അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 128 പേര്‍ ​വിദേശ തൊഴിലാളികളാണ്​. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കല്‍ സംഘങ്ങള്‍ വിവിധ ലേബര്‍ ക്യാമ്പുകളിലും മറ്റും നടത്തിയ പരിശോധനയിലാണ്​ ഇവര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചത്.

Related Articles

Latest Articles