Sunday, October 4, 2026

മദ്യം കിട്ടാതെ മറ്റൊരാൾ കൂടി ജീവനൊടുക്കി

കണ്ണൂര്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും ബീവറേജസ് ഔട്‌ലെറ്റുകളും അടച്ചതോടെ മദ്യം കിട്ടാതെയുള്ള ആത്മഹത്യകള്‍ കൂടുന്നു. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു.

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് യുവാവ് തൂങ്ങി മരിച്ചത്. കണ്ണാടി വെളിച്ചം സ്വദേശി വിജിലാണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

ഇതോടെ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവനൊടുക്കിയവരുടെ എണ്ണം നാലായി. തൃശൂരിലും എറണാകുളത്തും കൊല്ലത്തുമാണ് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ആത്മഹത്യ ചെയ്തത്.

Related Articles

Latest Articles