Sunday, October 4, 2026

മധ്യപ്രദേശിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക്

മധ്യപ്രദേശിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ. മുൻകേന്ദ്ര മന്ത്രി ജ്യോതിരാദ്യത്യ സിന്ധ്യയുടെ സാന്നിധ്യത്തിൽ ആണ് 22എംഎൽഎ മാരും അംഗത്വം സ്വീകരിച്ചത്.

എംഎൽഎമാർ കോൺഗ്രസ്‌ വിട്ടതോടെ സംസ്ഥാന ഭരണം തന്നെ പ്രതിസന്ധിയിലാവുകയും കമൽനാഥ്‌ സർക്കാരിന്റെ പിന്തുണ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് മണിക്കുള്ളിൽ വിശ്വാസ വോട്ട് പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം.

ജ്യോതിരാദ്യത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജി വെച്ചതോടെയാണ് മധ്യപ്രദേശിൽ കമൽനാഥ്‌ സർക്കാർ പ്ര തിസന്ധിയിൽ ആയത്.

Related Articles

Latest Articles