Thursday, May 16, 2024
spot_img

മനുഷ്യരിലെ വിവിധ തരം വികാര ഭാവങ്ങൾ

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒരു സമയത്താണ് നാം എല്ലാവരും ജീവിക്കുന്നത്. ഇതില്‍ തന്നെ ഭക്ഷണവും വെള്ളവും വ്യായാമവും അല്ലാതെ തന്നെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് നാം നമ്മുടെ വികാരങ്ങളെ അത് എന്ത് തരത്തിലുള്ള ഇമോഷന്‍സ് ആണെങ്കിലും അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത്. നിങ്ങളുടെ വികാരങ്ങള്‍ ശരീരത്തിനെ ഏത് തരത്തിലാണ് ബാധിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്

നമ്മുടെ വികാരങ്ങള്‍ക്ക് ഒരുപാട് ഭാവങ്ങള്‍ ഉണ്ട് -ദേഷ്യം വരുമ്പോള്‍ നമ്മള്‍ ചൂടുള്ളവരാണ്, സങ്കടപ്പെടുമ്പോള്‍ ഹൃദയം ഭാരമുള്ളവരായിരിക്കും, ചിലപ്പോള്‍ സന്തോഷം കൊണ്ട് പൊട്ടിത്തെറിക്കാന്‍ തോന്നും. ഈ വാക്യങ്ങള്‍ക്കെല്ലാം പിന്നില്‍ ശാസ്ത്രീയമായ ഒരു വിശദീകരണമുണ്ടെന്നും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ക്ക് വികാരങ്ങള്‍ ഏത് തരത്തിലാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സന്തോഷവും സ്‌നേഹവും
സന്തോഷവും സ്‌നേഹവും ശരീരത്തിലുടനീളം പ്രകടമാണ്. സന്തോഷം അനുഭവിക്കുന്നതില്‍ നിന്നുള്ള വൈകാരിക ഉത്തേജനം ആമാശയത്തിലും കുടലിലും മൂത്രസഞ്ചിയിലും സ്ഥിതി ചെയ്യുന്ന നമ്മുടെ പേശികളെ ബാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് ചിലര്‍ പറയുന്നത്എന്റെ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്ന പോലെ തോന്നുന്നു എന്നത്. എന്നിരുന്നാലും, സന്തോഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌നേഹത്തിന് കാലുകളുമായി ചില ബന്ധങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് വികാരങ്ങളും നമ്മുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന നല്ല ഹോര്‍മോണുകളായ ഡോപാമൈന്‍, സെറോടോണിന്‍ എന്നിവ പുറത്തുവിടുന്നു. ഈ 2 ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ മുഴുവന്‍ ശരീരത്തിനും ഒരു കെമിക്കല്‍ ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു.

ദേഷ്യം വരുമ്പോള്‍
ദേഷ്യപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ദേഷ്യം പ്രധാനമായും അനുഭവപ്പെടുന്നത് ശരീരത്തിന്റെ മുകള്‍ ഭാഗത്താണ്. ഇത് കൂടുതലും ഹൃദയത്തെ ബാധിക്കുന്നു. ഒരുപക്ഷേ, നാം അസ്വസ്ഥരായിരിക്കുമ്പോള്‍ എന്തെങ്കിലും ഇടിക്കുന്നതിനോ തെറിപ്പിച്ച് ഇടുന്നതിനോ ഉള്ള ആഗ്രഹം തോന്നുന്നതിന്റെ കാരണം ഇതാണ്. കൈകളില്‍ വൈകാരിക ഊര്‍ജ്ജം തീവ്രമാകുന്നു, അത് പുറത്തുവിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം പലപ്പോഴും സംശയിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രകടനങ്ങള്‍ വര്‍ദ്ധിക്കുന്നത്. ദേഷ്യം വരുമ്പോള്‍ അഡ്രിനാലിന്‍ പുറത്തുവിടുന്നു, ഇത് നമ്മുടെ പേശികളെ മുറുകെ പിടിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അടിച്ചമര്‍ത്തപ്പെട്ട കോപത്തെ ഹൃദ്രോഗവും ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനവുമായി ബന്ധിപ്പിക്കുന്നു എന്നും പഠനങ്ങള്‍ പറയുന്നു.

ഭയവും വെറുപ്പും
ഭയവും വെറുപ്പും ശരീരത്തിന്റെ മുകള്‍ ഭാഗത്തെയും ഹൃദയത്തിനേയും ബാധിക്കുന്നു.
നമ്മള്‍ ഭയപ്പെടുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ പതികരണത്തില്‍ എപിനെഫ്രിന്‍, നോറെപിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുന്നു. ഇത് നമ്മുടെ പേശികളെ അക്രമാസക്തമായ പ്രവര്‍ത്തനത്തിന് സജ്ജമാക്കാന്‍ സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ ഹൃദയത്തിലും ശ്വാസകോശത്തിലും പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. മറ്റ് നിഷേധാത്മക വികാരങ്ങള്‍ പോലെ തന്നെയാണ് ഭയവും. പലപ്പോഴും നിരന്തരമായ ഭയം വിട്ടുമാറാത്ത സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, ഇത് ഓര്‍മ്മശക്തിയെ ബാധിക്കുകയും ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്രയുമാണ് നമുക്കുള്ളില്‍ ഭയവും വെറുപ്പും വര്‍ദ്ധിക്കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍.

വിഷാദം
വിഷാദം ഇപ്പോള്‍ പലരേയും പിടികൂടുന്ന അതിഭീകരമായ ഒരു അവസ്ഥയാണ്. വിഷാദം താഴത്തെ ശരീരത്തെ പ്രവര്‍ത്തനരഹിതമാക്കുമ്പോള്‍ ദുഃഖം തലയിലും നെഞ്ചിലുമായി കെട്ടിക്കിടക്കുന്നു. വിഷാദം തലച്ചോറിലെ ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും തലവേദനയ്ക്കും വീക്കത്തിനും കാരണമാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അസ്വസ്ഥത അനുഭവപ്പെടുന്നതിലൂടെ പലപ്പോഴും ചില കാര്യങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെടുത്തുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും തലവേദനയും നെഞ്ച് വേദനയും പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഉത്കണ്ഠ
ഉത്കണ്ഠ നമ്മുടെ ശരീരത്തിലെ പെല്‍വിക് ഭാഗത്തെയാണ് ബാധിക്കുന്നത്. പെല്‍വിസ് മേഖലയ്ക്ക് മുകളില്‍ ഉത്കണ്ഠ അനുഭവപ്പെടുന്നു, ഇത് ഉത്കണ്ഠ ആക്രമണം ബാധിച്ച പ്രദേശം കൂടിയാണ്. കാരണം ഭയം പോലെ, ഈ വികാരം അഡ്രിനാലിന്‍ ഉത്തേജിപ്പിക്കുകയും നമ്മുടെ ശ്വാസോച്ഛ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, അങ്ങനെ നമ്മുടെ തലച്ചോറിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുകയും നമ്മള്‍ പല വിധത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിന് തയ്യാറെടുക്കുകയും ചെയ്യുന്നു. ത്വരിതഗതിയിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന, ഓക്കാനം എന്നിവയെല്ലാം ഉത്കണ്ഠ ആക്രമണത്തിന്റെ ലക്ഷണങ്ങളാണ്. നിരന്തരമായ ഉത്കണ്ഠ നമ്മുടെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും നമ്മുടെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത് നമ്മെ വൈറല്‍ അണുബാധകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും ഇരയാക്കും. നിങ്ങളില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും കാലുകള്‍ തണുക്കുന്നതിലേക്ക് എത്തിക്കുന്നുണ്ട്. അതിന്റെ ഫലമായി ശരീരത്തിന്റെ പുറംഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നു.

Related Articles

Latest Articles