Monday, October 19, 2026

മമതയുടെ “ആഗ്രഹം” പോലെ ബംഗാൾ ബിജെപി തന്നെ ഭരിക്കും.

ദില്ലി:അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാള്‍ ഭരിക്കുന്നത് ബി.ജെ.പിയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

‘ബംഗാള്‍ ബി.ജെ.പി തന്നെ ഭരിക്കണമെന്നാണ് മമതാജിയുടെ ആഗ്രഹമെങ്കില്‍ ആ ആഗ്രഹം എന്തായാലും നടക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു മാറ്റം ബംഗാളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാരിന് രൂപം നല്‍കും’, അമിത് ഷാ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിട്ടെന്ന വിമര്‍ശനം മമത ഉന്നയിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ മറുപടി. ലോക്ക്ഡൌണ്‍ മുന്നൊരുക്കങ്ങളിലാതെ പ്രഖ്യാപിച്ചതാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണമെന്നാണ് മമത പറഞ്ഞത്.

Related Articles

Latest Articles