Saturday, October 3, 2026

മലപ്പുറത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച സ്ത്രീ രോഗമുക്തയായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വാദേശി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ രോഗമുക്തയായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ക്ക് മാര്‍ച്ച് 16 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എം ഉമ്മര്‍ എംഎല്‍എ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് നന്ദകുമാര്‍, ആര്‍എഒ യും പിന്നെ ആരോഗ്യ പ്രവര്‍ത്തനകരും ചികിത്സ നടത്തിയിരുന്ന ഡോക്ടര്‍മാരും നഴ്സ്മാരും എല്ലാവരും ചേര്‍ന്ന് ഇവര്‍ക്ക് യാത്രയയപ്പ് നല്‍കി.. സന്തോഷ സൂചകമായി ആപ്പിള്‍ വിതരണവും നടത്തി.

Related Articles

Latest Articles