പാലക്കാട്: ഭാരതപ്പുഴയിലെ കുടിവെള്ള സ്രോതസുകളില്‍ വെള്ളം എത്തിക്കാന്‍ മലമ്പുഴ ഡാം തുറക്കുന്നു. 17ന് രാവിലെ മുതല്‍ മലമ്പു ഴ അണക്കെട്ടില്‍ നിന്നും ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്ന് വിടുമെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ, മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ജില്ലയില്‍ ചൂട് കനത്തതോടെ വരള്‍ച്ചാ നിവാരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയിലെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട തടയണകള്‍ നിറയ്ക്കുന്നതിനാണ് ഡാം തുറക്കുന്നത്. പാലക്കാട് ജില്ലയില്‍ ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
വേനല്‍ മഴ ലഭിച്ചതോടെ ചൂടിന് ചെറിയ ആശ്വാസമായി.ബുധനാഴ്ച മുണ്ടൂര്‍ ഐ.ആര്.ടി.സി.യില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസാണ്. മലമ്പു ഴയില്‍ 39 ഡിഗ്രിയും. കുറഞ്ഞ താപനില മുണ്ടൂരില്‍ 28 ഡിഗ്രിയും മലമ്പുഴയില്‍ 25.7 ഉം ആണ്. മുണ്ടൂരില്‍ ആര്‍ദ്രത 45 ശതമാനവും മലമ്പുഴയില്‍ 47 ശതമാനവുമാണ്.

