Monday, October 19, 2026

മുല്ലപ്പള്ളിയുടെ വിടുവായത്തവും അണികളുടെ വെറുപ്പീരും…എന്തൊരു ശോകമാണ് കോൺഗ്രസ്…

ആരോഗ്യമന്ത്രി കെ കെ ഷൈലജയെ പിന്തുണച്ചും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചും നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നിപ്പാ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ മരണമടഞ്ഞ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരേ സജീഷ് നേരത്തേ ഫേസ്ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. എംപിയായിരുന്ന മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ല എന്നും ഫോണ്‍ വിളിക്കാന്‍ പോലും തയ്യാറായില്ലെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി വെറും വാക്ക് പറയുകയായിരുന്നില്ല കുടുംബാംഗത്തെ പോലെ വീട്ടിലെത്തി ആശ്വസിപ്പിച്ചെന്നും സജീഷ് പറഞ്ഞു. നിപ്പയെ പ്രതിരോധിച്ച് രോഗവിമുക്തയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അജന്യയും രംഗത്ത് വന്നിരുന്നു.

Related Articles

Latest Articles