Categories: Covid 19Kerala

മെയ് മൂന്ന് വരെ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ ഇല്ല

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നീട്ടിയ മെയ് മൂന്നു വരെ കേരളത്തില്‍ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഇളവുകള്‍ അനുവദിച്ച ഓറഞ്ച് വിഭാഗം ജില്ലകളില്‍ ഹ്രസ്വദൂരയാത്രയ്ക്ക് ബസ് സര്‍വീസ് നടത്താന്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ തിരുത്തല്‍ വരുത്തി ഇന്നലെ പുതിയ ഉത്തരവ് ഇറങ്ങി.ഇതുപ്രകാരം ഒരുതരത്തിലുള്ള പൊതുഗതാഗതവും അനുവദിക്കില്ല. എന്നാല്‍, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളില്‍ ഭാഗികമായി പ്രവര്‍ത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും കര്‍ശനമായ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാന്‍ കഴിയും.

മറ്റ് ഇളവുകള്‍ നിലവില്‍ വരുന്ന തീയതികളില്‍ ഒരു ദിവസത്തെ മാറ്റമുണ്ട്.ഓറഞ്ച് ബി വിഭാഗത്തില്‍പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ 21 മുതലും ഓറഞ്ച് എയില്‍പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 25 മുതലും ആയിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

വാഹനങ്ങളുടെ യാത്രാ ദിവസങ്ങള്‍(വണ്ടി നമ്പര്‍ അവസാന അക്കം)0,​2,​4,​6,​ 8 -​ ചൊവ്വ, വ്യാഴം, ശനി .1,​3,​5,​7,​9 – തിങ്കള്‍, ബുധന്‍, വെള്ളി. അതേസസമയം, ‌ഞായറാഴ്ച ഗതാഗതം എങ്ങനെയെന്ന് ഉത്തരവില്‍ വ്യക്തമല്ല. അവശ്യ സേവന വിഭാഗത്തിലെ വാഹനങ്ങള്‍ക്കും വനിതകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. നാലുചക്രവാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യാം.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

8 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

10 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago