Saturday, October 10, 2026

മെഹ്ബൂബ മുഫ്തിയെ ഇന്ന് മോചിപ്പിക്കും; മോചനം എട്ട് മാസത്തിനുശേഷം

ദില്ലി: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വിട്ടുതടങ്കലില്‍ നിന്ന് ഇന്ന് മോചിപ്പിക്കും. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടവിലായ മെഹ്ബൂബ മുഫ്തിയെ എട്ട് മാസത്തിന് ശേഷമാണ് മോചിപ്പിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ബില്‍ ലോക്‌സഭ പാസാക്കിയത്. ഇതിന് മുന്നോടിയായാണ് ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരെ കരുതല്‍ തടങ്കലിലാക്കിയത്.

232 ദിവസത്തിന് ശേഷം ഇന്നലെയാണ് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള മോചിതനായത്. ഒമര്‍ അബ്ദുള്ളയുടെ പിതാവും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയെ കഴിഞ്ഞ 13 ന് വിട്ടയച്ചിരുന്നു.

Related Articles

Latest Articles