Friday, October 9, 2026

കള്ള് ഷാപ്പുകളിൽ തിരക്കോട് തിരക്ക്, കുടിക്കാനല്ല കേട്ടോ!

കോട്ടയം: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ഹോട്ടലുകള്‍ എല്ലാം പൂട്ടി ഈ സാഹചര്യത്തിൽ . കള്ളു ഷാപ്പുകളില്‍ മാത്രമാണ് പേരിനെങ്കിലും ആഹാരം ലഭിക്കുന്നത്.

കപ്പയും കറിയും മാത്രമാണ് പല ഷാപ്പുകളും നല്‍കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തി ഇവിടെ ജോലി ചെയ്യുന്നവരാണ് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

ഇപ്പോള്‍ കള്ളിനെക്കാളും കൂടുതല്‍ ആഹാരമാണ് വിറ്റ് പോകുന്നതെന്ന് ഷാപ്പ് ജീവനക്കാരും പറയുന്നു.

നാളെ മുതല്‍ കൂടുതല്‍ ആളുകള്‍ക്കുള്ള ആഹാരം കരുതുമെന്ന ഉറപ്പും അവര്‍ നല്‍കുന്നു.

കോട്ടയം നഗരത്തിലെ എല്ലാ ഹോട്ടലുകളും ഷട്ടറിട്ട നിലയിലാണ്. കുടുംബശ്രീയുടെ സുഭിക്ഷ ഭക്ഷണ വിതരണവും നിലച്ചു.

Related Articles

Latest Articles