Monday, May 13, 2024
spot_img

മോദിക്കെതിരെ പ്രിയങ്കയെ ഇറക്കി തടിതപ്പി മമത|bjp

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുമ്പോഴും,നരേന്ദ്ര മോദിക്കെതിരെ നിന്ന് മത്സരിക്കാൻ എല്ലാവർക്കും ഭയമാണ് , അവർക്ക് വ്യക്തമായി അറിയാം മോദി എന്ന വന്മരത്തെ വീഴ്ത്തുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല എന്ന് , ഇന്ത്യ സഖ്യത്തിൽ കയറി കുളം കലക്കാൻ ശ്രമിച്ച മമതയോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് ഒരു ബിജെപി നേതാവ് ചോദിച്ചതാണ് ഇപ്പോൾ വൈറലാകുന്നത് ,

ചോദ്യം ഇങ്ങനെയായിരുന്നു ,2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ മമതക്ക് ധൈര്യമുണ്ടോ പാർട്ടിയുടെ പശ്ചിമബംഗാളിലെ നേതാവ് അഗ്‌നിമിത്ര പോളാണ് ചോദ്യം ഉന്നയിച്ചത്. പ്രിയങ്ക ഗാന്ധി വാരാണസിയിൽ നിന്നും മോദിക്കെതിരെ മത്സരിക്കണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് വെല്ലുവിളി.

സീറ്റ് വിഭജനത്തിന് മുമ്പ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് പകരം മത്സരിക്കാൻ മമത ബാനർജിക്ക് ധൈര്യമുണ്ടെങ്കിൽ അത് ചെയ്യണം. പ്രധാനമന്ത്രിക്കെതിരെ നമ്മുടെ മുഖ്യമന്ത്രി മത്സരിക്കും. അതിന് അവർക്ക് എത്രമാത്രം ധൈര്യമുണ്ടെന്ന് നോക്കാമെന്നും അഗ്‌നിമിത്ര പോൾ പറഞ്ഞു.”എന്തുകൊണ്ടാണ് മമതാ ബാനർജി വാരാണസിയിൽനിന്ന് മത്സരിക്കാത്തത്? കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കു പകരം മത്സരിക്കാൻ ധൈര്യമുണ്ടെങ്കിൽ മമത അതു ചെയ്തു കാണിക്കണം. നിങ്ങൾക്ക് പ്രധാനമന്ത്രിയാകണമെങ്കിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കണം.” അഗ്നിമിത്ര പോൾ പറഞ്ഞത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കണമെന്ന് ‘ഇന്ത്യ’ മുന്നണിയോട് മമത ആവശ്യപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അഗ്നിമിത്ര വെല്ലുവിളിയുമായി രംഗത്തുവന്നിരിക്കുന്നത്.2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് മമത പറഞ്ഞിരുന്നു. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബിജെപി മമതക്കെതിരെ വിമർശനം ശക്തമാക്കിയത്. 2019ലെ തെരഞ്ഞെടുപ്പിലും പ്രിയങ്ക ഗാന്ധി വാരാണസിയിൽ നിന്നും ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഒടുവിൽ അജയ് മാക്കനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്.

ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിൽ ഡിസംബർ അവസാനത്തോടെ ഏകദേശധാരണയുണ്ടാക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. ജനുവരി രണ്ടാംവാരത്തോടെ നേതാക്കൾ യോഗം ചേർന്ന് സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാമെന്നുമായിരുന്നു വ്യവസ്ഥ.
സീറ്റു വിഭജന ചർച്ചയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി തൃണമൂൽ സഹകരിച്ചേക്കുമെന്നാണ് വിവരം. എന്നാൽ സിപിഎം ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.ഏതായാലും ഇപ്പോൾ മമതയുടെ നീക്കം കുളം കലക്കി മീൻ പിടിക്കുക എന്നതാണ് അതിനുള്ള കടുത്ത ശ്രമത്തിലാണ് മമത.

Related Articles

Latest Articles