Thursday, May 2, 2024
spot_img

പ്രതിഷേധം തുടർന്ന് യുവമോർച്ച !പോലീസിന്റെ പ്രതിരോധ കോട്ട മറികടന്ന് ശ്രീകാര്യത്ത് മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും നേരെ കരിങ്കൊടി കാട്ടി

തിരുവനന്തപുരം : നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാട്ടി പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ. കാര്യവട്ടത്തെ നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോകവേ ശ്രീകാര്യത്ത് വച്ചായിരുന്നു 15-ഓളം യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം തമ്പടിച്ചിരുന്നു.

പോലീസ് ലാത്തിവീശി പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകരിലൊരാൾ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ മുന്നിലെത്തി കരിങ്കൊടി കാണിച്ചു. തുടർന്ന് 20 മിനിറ്റോളം പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിക്കുകയും ചെയ്തു. സംസ്ഥാനത്തെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ശ്രീകാര്യം ഉൾപ്പെടുന്ന കഴക്കൂട്ടം മണ്ഡലം.

Related Articles

Latest Articles