Wednesday, October 14, 2026

രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനിലെ ഭില്‍വാര സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് വൃക്ക സംബന്ധമായതടക്കം മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഏഴുനൂറിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 128 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്. ഇന്നലെ 19 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. മൂന്ന് പേര്‍ വീതം കാസര്‍ഗോടും മലപ്പുറത്തും. തൃശൂരില്‍ രണ്ട് പേര്‍. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ വീതം ചികിത്സയിലുണ്ട്.

ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഒരു ലക്ഷത്തില്‍ നാനൂറ്റി രണ്ട് പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളുമാണ്. ഇന്ന് 136 പേരെ ആശുപത്രിയില്‍ പ്രവേശിഒപ്പിച്ചു. ഇന്ന് 1342 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ആകെ പരിശോധനക്കയച്ച സാമ്പിളുകളില്‍ 3768 എണ്ണം നെഗറ്റീവാണ്.

രാജസ്ഥാനില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി.

Related Articles

Latest Articles