ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 10,363 ആയി. 24 മണിക്കൂറുകള്‍ക്കിടെ 1211 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തില്‍ ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്.
ദില്ലിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊവിഡ് ബാധിതയായ മലയാളി നഴ്സിന്റെ 2 വയസ് പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. എല്‍എന്‍ജിപി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സ് ഗര്‍ഭിണിയാണ്.
അതേ സമയം ആഗ്രയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന.ഇന്നലെ മാത്രം 35 കേസുകള്‍ ആണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഇത് വരെ ആകെ 138 കൊവിഡ് കേസുകള്‍ ആണ് ഉള്ളത്. തെലങ്കാനയില്‍ കൊവിഡ് മരണം പതിനേഴായി. ഇന്നലെ 61 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

