Monday, May 20, 2024
spot_img

രാജ്യത്ത് 24 മണിക്കൂറിനിടെ 14,821 പേര്‍ക്ക് കോവിഡ്; മരണ സംഖ്യ 445 ലേക്ക്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 14,821 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ 445 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്കിലുണ്ടായ വര്‍ധനവ് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,25,282 ആയി. 13,699 പേര്‍ മരിക്കുകയും ചെയ്തു. 1,74,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,37,196 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ മരണസംഖ്യ ആറായിരം കടന്ന് 6,170 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,32,074 ആകുകയും ചെയ്തു. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അറുപതിനായിരത്തോളമായി. 1,663 പേര്‍ മരിച്ചു. 27,260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1,663 പേര്‍ മരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 59,377 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയിട്ടുള്ളത്. 757 മരണം റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles